Monday, August 11, 2014

ഗാസ

ഈ ഭൂമിയിലെ  മറ്റൊരു മുറ്റത്ത്‌
പിഴുതുമറിച്ച കെട്ടിടങ്ങൾക്കിടയിൽ,
മണ്ണിലും പൊടിയിലും
മുറിവേറ്റു നൊന്തു നൊന്തു
കരയുന്ന കുറെ മനുഷ്യർ,
അങ്ങിങ്ങായി ചിതറിത്തെറിച്ച
കുറേ പിഞ്ചു കൈകാലുകൾ. 

ജീവിതം കൊണ്ട് ചുവപ്പിച്ച
തെരുവുകൾ, മരിച്ചുറങ്ങിയ വീഥികൾ.
കാലമവിടെ കത്തുന്നു,
അലകളില്ലാതൊരു സാഗരം
എന്നെന്നേക്കും നിശബ്ദമായി ..!