Sunday, January 16, 2011

ഓര്‍മ്മകള്‍ നിന്‍റെ ഓര്‍മ്മകള്‍

ഇന്ന് ഈ ഹൃദയം വേദനിച്ചതിന്‍റെ കാരണം
മനസ്സില്‍ നിറയുന്ന നിന്‍റെ ഓര്‍മ്മകള്‍ ആയിരിക്കാം
നേര്‍ത്ത കാറ്റില്‍ വറ്റി വരണ്ട ഈ ചുണ്ടുകള്‍
നനച്ചത്‌ നിന്‍റെ കണ്ണുനീര്‍ ആയിരിക്കാം

ഓര്‍മ്മകളെല്ലാം വാക്കുകള്‍ ആയിരുന്നുവെങ്കില്‍
ഒരായിരം വട്ടം എഴുതി ഞാന്‍ വച്ചേനെ
ഈ ഓര്‍മ്മകളെല്ലാം കണ്ണുനീര്‍ ആയിരുന്നുവെങ്കില്‍
ഒരായിരം തവണ ഒഴുക്കി
ഞാന്‍ തീര്‍ത്തേനെ

പോയി മറയും ഒരു ജീവിതം ഈ രാത്രിയില്‍
പുണരും ഞാന്‍ എന്‍റെ സ്വപ്നം ഈ രാത്രിയില്‍
നിറയുമീ മനം - വറ്റുമീ ചുണ്ട്
വീണ്ടും തേടി അലയും ഈ ഹൃദയം

ഓര്‍മ്മകള്‍ നിന്‍റെ ഓര്‍മ്മകള്‍ :(