Monday, October 25, 2010

പോയ കാലം

ചേര്‍ന്നിരുന്ന നാളുകള്‍ ഇന്നോരോന്നായി ഓര്‍ക്കുമ്പോള്‍
മനസ്സിലെ ഉണങ്ങാത്ത മുറിവുകള്‍ക്ക്‌ നോവേറുന്നത് പോലെ

കണ്ടതും സ്നേഹിച്ചതും പിന്നീടു നാം പിരിഞ്ഞ നിമിഷങ്ങള്‍
ഇന്ന് ഹൃദയത്തിലേക്ക് വീണ്ടും ഓടി എത്തുന്നത് പോലെ

പോയ കാലം തിരികെ തരാന്‍ പറ്റുമോ ജന്മത്തിന് ?
എങ്കില്‍ ഒരിക്കലൂടെ നാളുകള്‍ ഞാന്‍ ഒന്ന് ജീവിച്ചു തീര്‍ത്തേനെ

സന്തോഷങ്ങളെല്ലാം ഇന്ന് കണ്ണീരായി ഒഴുകി മറയുമ്പോള്‍
രാത്രിയുടെ നിശബ്ദത എന്നോട് എന്തോ പറയുന്നത് പോലെ.