Friday, July 30, 2010

നടന്നകന്നത്‌ അവരോ അതോ ഞാനോ?

ഏതോ മഴയില്‍ നനഞ്ഞ കടലാസ് പോലെ ജീവിതം
ആരും എഴുതാറുമില്ല ആരും എരിക്കാറുമില്ല
നടന്നകന്നത്‌ അവരോ അതോ ഞാനോ?
ആരും വിളിക്കാറുമില്ല ഒന്നും പറയാറുമില്ല
ചുറ്റുമുള്ളതെല്ലാം ഇന്ന് തകര്‍ന്നു വീണാലും
മനസ്സ് അറിയാറുമില്ല മിഴികള്‍ നിറയാറുമില്ല
ഇങ്ങനെ ഒരു ഒറ്റപ്പെടല്‍ ഇതാദ്യം -
ആരും ചിരിക്കാറുമില്ല കെട്ടിപ്പിടിക്കാറുമില്ല
തെറ്റുകളുടെയും ശരികളുടെയും നടുവിലാണ് ഇന്ന് ജീവിതം
ആരെയും ഓര്‍ക്കാറുമില്ല ആരെയും മറക്കാറുമില്ല
നടന്നകന്നത്‌ അവരോ അതോ ഞാനോ?

Sunday, July 25, 2010

മനസ്സ് കൊതിക്കാറുണ്ട് (",)


വീണ്ടും ഒരു കുട്ടിയാവാന്‍ മനസ്സ് കൊതിക്കാറുണ്ട്
എന്നും രാവിലെ തല്ലു കൊണ്ട് എഴുന്നേല്‍ക്കാന്‍
സ്കൂളില്‍ പോകാതിരിക്കാന്‍ ഉള്ള വഴികള്‍ ഉണ്ടാക്കാന്‍
അസ്സെംബ്ലിയില്‍ കണ്ണ് തുറന്നു നിന്ന് പ്രാര്‍ത്ഥിക്കാന്‍
ക്ലാസ്സിനിടയില്‍ ടിഫ്ഫിന്‍ ബോക്സില്‍ ഒന്ന് കൈയ്യിട്ടു നക്കാന്‍
ലൈബ്രറിയില്‍ ഇരുന്നു സിനിമ കഥകള്‍ പറയാന്‍
മുന്നില്‍ ഇരിക്കുന്നവന്‍റെ വെള്ള ഷര്‍ട്ടില്‍ മഷി കുടയാന്‍
ഇരട്ടപ്പേര് വിളിച്ചു അവനെ കലിപ്പ് കയറ്റാന്‍
അതിനെ ചൊല്ലി അവനുമായി വഴക്ക് കൂടാന്‍
ഇടി കൊണ്ട പാടുമായി തിരച്ചു വീട്ടില്‍ എത്താന്‍
അമ്മ പഠിക്കാന്‍ വിളിക്കുമ്പോള്‍ ഉറക്കം നടിക്കാന്‍
ഹോം വര്‍ക്കുകള്‍ ചെയ്യാതെ കിടന്നുറങ്ങാന്‍
പിന്നീടു ടീച്ചറുടെ കയ്യില്‍ നിന്നും കിഴുക്കു വാങ്ങാന്‍
ഇടക്ക് ഇടം കണ്ണിട്ടു അവളെ ഒന്ന് നോക്കാന്‍
കളിയാക്കുന്നവന്‍മാരുടെ മോണക്ക് കുത്താന്‍
പരീക്ഷാ ഹാളില്‍ വായില്‍ നോക്കി ഇരിക്കാന്‍
ഉത്തരം കാണിച്ചു തരാത്തവന്‍റെ തന്തക്കു വിളിക്കാന്‍
പൊക്കിയ കാശിനു കൂട്ടരുമൊത്തൊരു സിപ്പ് അപ്പ്‌ നുണയാന്‍
ദിവസവും ഓരോ പുതിയ സുഹൃത്തുക്കളെ കിട്ടാന്‍
കൊതിക്കാറുണ്ട് മനസ്സ് - വീണ്ടും ഒരു കുട്ടിയാവാന്‍.

Saturday, July 24, 2010

എന്തും പറഞ്ഞുകളയും ഈ ലോകം

ആരും മനസ്സിലാക്കിയില്ല മനസ്സിനെ
ഒന്നും ആലോചിക്കാതെ തന്നെ ലോകം എന്തും പറഞ്ഞു കളയും
ഒരു തീ മനസ്സില്‍ അടക്കിപ്പിടിച്ചു ജീവിച്ചാല്‍ -കല്ലാണ്
കരിങ്കല്ലാണ് നെഞ്ജിലെന്നു വരെ
വര്‍ പറഞ്ഞു കളയും !!

അമ്മ

സ്വന്തം ജീവനില്‍ നിന്നും ഒരു ജീവന്‍ തരും - അമ്മ
നിറഞ്ഞ മനസ്സോടെ എല്ലാം തരും - അമ്മ
ദൈവങ്ങളെ മാപ്പ് തരൂ - പൂജിക്കാന്‍ എനിക്ക് അമ്മയുണ്ട്‌
നിങ്ങള്‍ക്കും കാണില്ലേ സ്നേഹിക്കാന്‍ ഒരമ്മ?

Friday, July 23, 2010

പക്ഷെ

കണ്ണുകള്‍ നിറയാറുണ്ട് - പക്ഷെ
കരയാറില്ല

ഒരു ജീവിതം കൈകളില്‍ ഉണ്ട് - പക്ഷെ
തരാനാവില്ല

ആഗ്രഹങ്ങള്‍ മനസ്സില്‍ ധാരാളം - പക്ഷെ
ഒന്നും
നടക്കാറില്ല

ഓര്‍മിക്കാറുണ്ട് എന്നും എപ്പോളും - പക്ഷെ
പറയാറില്ല
- ഒരിക്കലും.

Thursday, July 22, 2010

എനിക്കും കഴിഞ്ഞേനെ

കവിതകള്‍ എഴുതാന്‍ എനിക്കും കഴിഞ്ഞേനെ
വാക്കുകള്‍ കൊണ്ടുള്ള അത്ഭുതം കാണിക്കാന്‍ എനിക്കും കഴിഞ്ഞേനെ
മനസ്സിലെ മുറിവ് കുറച്ചു ആഴത്തില്‍ ഇറങ്ങിപ്പോയി - അല്ലെങ്കില്‍
കണ്ണീരിനെ
മറച്ചു വച്ച് ചിരിക്കാന്‍ എനിക്കും കഴിഞ്ഞേനെ.

Wednesday, July 21, 2010

ഓര്‍മകളില്‍

ജീവിതത്തിന്‍റെ വളവ്‌ തിരിവുകളില്‍ എന്നെങ്കിലും  ഒരിക്കല്‍,ഹൃദയത്തിന്‍റെ വേദനകളും മൊഴികളായി മാറും -
മനസ്സില്‍ മുള്ളുകള്‍ കുത്തി കയറിയിട്ടും നിറയാത്ത ഈ മിഴികളെ
ഇന്നേതോ പൂവിന്‍റെ സുഗന്ധം പെയ്യിക്കുന്നു.